പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് പ്രവാസിയിൽ നിന്ന് 40 ദിനാർ കവർന്നു; അന്വേഷണം

  • 01/09/2024


കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് കവർച്ച നടത്തുന്നയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി ജഹ്‌റ ഡിറ്റക്ടീവുകൾ. പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി സായുധ കവർച്ച നടത്തുന്ന നീല ഫോർ വീൽ ഡ്രൈവ് വാഹനം ഓടിക്കുന്ന ഒരു വ്യക്തിക്കായാണ് അന്വേഷണം. സുലൈബിയ പ്രദേശത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന അജ്ഞാതൻ തന്നെ തടഞ്ഞുവെന്ന് ഒരു ഡെലിവറി ഡ്രൈവർ പരാതി നൽകിയിരുന്നു. 

സിവിൽ ഐഡി കാണിച്ചപ്പോൾ ഡ്രൈവറുടെ തിരിച്ചറിയൽ രേഖയും വാഹന രജിസ്ട്രേഷനും ആവശ്യപ്പെട്ടു. തുടർന്ന് തോക്ക് പുറത്തെടുത്ത് ഡ്രൈവറുടെ തലയ്ക്ക് നേരെ ചൂണ്ടി പണം ആവശ്യപ്പെട്ടു. ഡ്രൈവർ കയ്യിൽ ആകെയുണ്ടായിരുന്ന 40 ദിനാർ കവരുകയും ചെയ്തു. സംശയാസ്പദമായ വാഹനത്തിൻ്റെ ലൈസൻസ് പ്ലേറ്റ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രവാസി അധികൃതർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, പ്ലേറ്റ് മോഷണം പോയതാകാമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News