519 ആളുകളുടെ താമസ വിലാസം റദ്ദാക്കിയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 01/09/2024


കുവൈത്ത് സിറ്റി: ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ വസ്തു പൊളിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ 519 ആളുകളുടെ താമസ വിലാസം ഇല്ലാതാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മേൽവിലാസം ഇല്ലാതായവർ ഔദ്യോഗിക പത്രമായ കുവൈത്ത് ടുഡേയിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയിൽ എത്തി അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. അല്ലെങ്കിൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 1982ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം 100 ദിനാറിൽ കൂടാത്ത പിഴ വരെ ചുമത്താനാകും.

Related News