50 ഡിഗ്രി സെൽഷ്യസിലെത്തുന്ന കൊടും ചുട് അവസാനിക്കുന്നു; കുവൈത്തിൽ താപനില കുറയും

  • 01/09/2024


കുവൈത്ത് സിറ്റി: കൊടും ചൂടിൽ നിന്ന് കുവൈത്തിന് മോചനം ലഭിക്കുന്നു. വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. 50 ഡിഗ്രി സെൽഷ്യസിലെത്തുന്ന കൊടും ചുട് അവസാനിക്കുകയാണ് എന്നാണ് വിലയിരുത്തൽ. കുവൈത്തിലെ മരുഭൂപ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 24-28 ഡിഗ്രി സെൽഷ്യസിനിടെയിലും കുവൈത്ത് സിറ്റിയിൽ 31-33 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. പരമാവധി താപനില 41-46 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.

Related News