കുവൈറ്റ് പ്രവാസികളിൽ 26.9 ശതമാനവും ഗാർഹിക തൊഴിലാളികൾ; ഇന്ത്യക്കാർ മുന്നിൽ

  • 02/09/2024

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളുടെ ഏകദേശം 26.9 ശതമാനം ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകൾ. 2024 ആദ്യ പാദത്തിൻ്റെ അവസാനത്തോടെ രാജ്യത്ത് 789,000 ​ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023ൽ ഇത് 780,000 ആയിരുന്നു. ഇതിൽ  423,000 സ്ത്രീകളും 366,000 പുരുഷന്മാരും ഉൾപ്പെടുന്നു. സ്ത്രീ ഗാർഹിക തൊഴിലാളികളിൽ ഏകദേശം 175,000 തൊഴിലാളികളുമായി ഫിലിപ്പീൻസ് ആണ് മുന്നിലുള്ളത്. 

എ്നാൽ, ആകെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. മൊത്തം ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൻ്റെ 44.7 ശതമാനം വരും ഇന്ത്യൻ പൗരന്മാർ. ഫിലിപ്പീൻസ് 22.5 ശതമാനം രണ്ടാമതാണ്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ 93.3 ശതമാനം ​ഗാർഹിക തൊഴിലാളികളും വരുന്നത്. പിന്നീട് നേപ്പാൾ, ബെനിൻ,  മാലി തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Related News