അച്ഛനോടൊപ്പം മക്കള്‍ കഴിയട്ടെയെന്ന് കോടതി ഉത്തരവിട്ടു; പിന്നാലെ മക്കളെ കൊലപ്പെടുത്തി, യുവതിയെ നാടുകടത്തിയേക്കും

  • 06/09/2024

സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുഎസ് വനിതയെ അമേരിക്കക്ക് കൈമാറാനുള്ള ഹിയറിങ്ങില്‍ പ്രതി പങ്കെടുത്തു. 36 കാരിയായ കിംബർലി സിംഗളറാണ് തൻ്റെ മകൻ ഏഡൻ (7), മകള്‍ എലിയാന (9) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായത്. 2023 ഡിസംബർ 19 ന് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്താണ് രണ്ട് കുട്ടികളെ അവരുടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

11 വയസ്സുള്ള തൻ്റെ മൂത്ത കുട്ടിയെയും സിംഗളർ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഇവർ ബ്രിട്ടനിലേക്ക് മുങ്ങി. സിംഗളർക്കെതിരെ കൊളറാഡോ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2023 ഡിസംബർ 30 ന് ലണ്ടനില്‍ വെച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ടു.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, ബാലപീഡനം, ഒആക്രമണം എന്നിവ ഉള്‍പ്പെടെ ഏഴ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 2018 മുതല്‍ താനും തൻ്റെ മുൻ ഭാര്യ സിംഗിളറും വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണെന്ന് കുട്ടികളുടെ പറഞ്ഞു. കുട്ടികള്‍ പിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ലാരിമർ കൗണ്ടി കോടതി വിധിച്ചതാണ് സിംഗളറെ പ്രകോപിപ്പിച്ചത്. ഡിസംബർ 16 ന് സിംഗിളർ കുട്ടികളെ പിതാവിന് കൈമാറാനായി കൊണ്ടുവരേണ്ടതായിരുന്നു. എന്നാല്‍ എത്തിയില്ല. ഡിസംബർ 18 നാണ് സിംഗളർ ഇളയ മകളെയും മകനെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

Related News