വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ സംയുക്ത സമരവുമായി കരാർ തൊഴിലാളികള്‍. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്ബള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. മാനേജ്‌മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
തൊഴിലാളികളുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനതാവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. നിലവില്‍ 8 സർവീസുകള്‍ വൈകിയെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര സർവീസുകള്‍ പുറപ്പെടാൻ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. 4.40ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ 20 മിനിറ്റ് വൈകി. യാത്രക്കാരുടെ ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി.
ജീവനക്കാരുടെ ശമ്ബള വർധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്ബുതന്നെ കമ്ബനിക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. റീജണല്‍ ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതില്‍ വിഷമമുണ്ടെന്നും വിഷയത്തില്‍ മാനേജ്‌മെന്റാണ് ഉടൻ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?