ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി വിധി പഠിച്ച്‌ കാര്യങ്ങള്‍ ചെയ്യും -മന്ത്രി സജി ചെറിയാൻ

  • 11/09/2024

ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ ഹൈകോടതി വിധി പഠിച്ച്‌ കാര്യങ്ങള്‍ ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല. കോടതി പറഞ്ഞ രേഖകള്‍ എല്ലാം ഹാജരാക്കിയെന്നും മന്ത്രി പറഞ്ഞു. 

ഹേമാ കമ്മിറ്റി നിർദേശിച്ച പലതും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് സിനിമാ നയരൂപീകരണം. സിനിമാ ലൊക്കേഷനുകളില്‍ പരാതി സ്വീകരിക്കാൻ സംവിധാനമൊരുക്കും.

സ്ത്രീ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണിത്. ഹൈക്കോടതി സർക്കാറിനെ വിമർശിച്ചുവെന്നത് ചില മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. പൊതുസമൂഹത്തിന് മുന്നില്‍ സർക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. റിപ്പോർട്ട് പുറത്തുവിടാതിരിക്കാനുള്ള കാരണം ഹൈക്കോടതിയെ ധരിപ്പിച്ചു. 

Related News