മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
നിലമ്ബൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ്, ഫാസില്‍ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളില്‍ സമ്ബർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമെ പാരമ്ബര്യ വൈദ്യൻ ബാബുവുമായും സമ്ബർക്കം ഉണ്ടായിട്ടുണ്ട്.
പനി ബാധിച്ച് ഇയാളില്‍ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?