മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സമയം തേടി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ റിപ്പോർട്ടിലെ വിവരങ്ങള്‍ നേരിട്ട് അറിയിക്കാനാണ് സമയം തേടിയത്. വൈകുന്നേരം ഡിജിപി ഡല്‍ഹിക്ക് പോകും മുമ്ബേ മുഖ്യമന്ത്രിയെ കാണാനാണ് സാധ്യത. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം. ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാണും. റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി ഉടൻ തന്നെ നടപടിയെടുക്കുമെന്നാണ് വിവരം.
അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവം പരിഗണിച്ചാല്‍ സസ്പെൻഷനാണ് സാധ്യതയേറെയും. നടപടിയെടുക്കുന്നതില്‍ ഡിജിപിയുടെ തുടർനടപടികള്‍ക്കുള്ള ശിപാർശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും നിർണായകമാവും. ഇന്ന് തന്നെ നടപടി സ്വീകരിച്ചാല്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ മയപ്പെടും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?