കാർ അപകടത്തില്‍പ്പെട്ട ജീവനക്കാരനോടുള്ള മാനേജറുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. കിരാവോണ്ട്മിസ് എന്ന എക്‌സ് അക്കൗണ്ടിലാണ് മാനേജറും കാർ അപകടത്തില്‍പ്പെട്ട ജീവനക്കാരനും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍പ്പെട്ട് തകർന്ന കാറിന്റെ ഫോട്ടോയാണ് ജീവനക്കാരൻ മാനേജർക്ക് അയക്കുന്നത്. അപകടത്തില്‍പ്പെട്ടയാള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന് പോലും അന്വേഷിക്കാതെ ''നീ എപ്പോള്‍ ഇവിടെയെത്തുമെന്നാണ് എനിക്കറിയേണ്ടത്'' എന്നാണ് മാനേജറുടെ മറുപടി.
ഒരു ദിവസം കഴിഞ്ഞ് മാനേജർ വീണ്ടും ജീവനക്കാരന് സന്ദേശമയക്കുന്നുണ്ട്. നിങ്ങള്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് മനസ്സിലാക്കാം. പക്ഷേ, കുടുംബത്തില്‍ ആരെങ്കിലും മരിച്ചാലല്ലാതെ മറ്റൊന്നും ഓഫീസില്‍ എത്താതിരിക്കാൻ കാരണമായി കമ്ബനിക്ക് അംഗീകരിക്കാനാവില്ല എന്നാണ് മാനേജറുടെ സന്ദേശം.
സ്‌ക്രീൻഷോട്ട് പ്രചരിച്ചതിന് പിന്നാലെ മാനേജർമാരുടെ മോശം സമീപനങ്ങള്‍ തൊഴില്‍ സാഹചര്യവും മാനസികാരോഗ്യവും ദുസ്സഹമാക്കിയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മാനേജർമാരില്‍നിന്നുള്ള മോശം അനുഭവങ്ങളും പലരും പങ്കുവെക്കുന്നുണ്ട്. തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞിട്ട് പോലും തന്റെ മാനേജർ അത് വിശ്വസിച്ചില്ലെന്നാണ് ഒരാള്‍ വെളിപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?