പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കല്‍ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതിനാണ് സംഭവം.
കുട്ടിയും സഹോദരനും വീട്ടില്‍ തനിച്ചായിരിക്കുമ്ബോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടില്‍ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?