'ആ പണി ഇവിടെ നടക്കില്ല'; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച്‌ വിദ്യാര്‍ഥി

  • 19/11/2024

സൈബർ തട്ടിപ്പ് സംഘത്തിന്‍റെ കള്ളി പൊളിച്ച്‌ വിദ്യാർഥി. സൈബര്‍ പോലീസുകാരനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് ശേഷം സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റിന് ശ്രമം നടന്നത് തിരുവനന്തപുരത്താണ്. മുംബൈ സൈബർ ക്രൈം പൊലീസ് എന്ന പേരിലായിരുന്നു തട്ടിപ്പ്. 

സംഘം ഡിജിറ്റല്‍ അറസ്റ്റ് ആണെന്ന വ്യാജേന പേരൂർക്കട സ്വദേശി അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാല്‍ വലയില്‍ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയില്‍ പകർത്തി.

ഇന്ന് ഉച്ചയോടെയാണ് അശ്വഘോഷിന് തട്ടിപ്പ് സംഘത്തിന്റെ വിളി വന്നത്. ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും വിദ്യാർ‌ഥിയെ കുരുക്കാൻ കഴിയുന്നില്ലെന്ന് വന്നതോടെ സംഘം ഫോണ്‍ കട്ട് ആക്കി മുങ്ങി.

Related News