തദ്ദേശവാര്‍ഡ് വിഭജനം: പരാതികള്‍ ഇന്നു കൂടി നല്‍കാം

  • 03/12/2024

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്നു കൂടി സ്വീകരിക്കും. ഇന്നു വൈകിട്ട് 5 മണിക്ക് മുമ്ബായി പരാതികളും നിര്‍ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കാം. 

അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാർഡ് വിഭജന നിർദ്ദേശങ്ങള്‍ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങള്‍ ലഭ്യമാണ്. കരട് നിർദേശങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഭൂപടവും സർക്കാർ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 

Related News