കോഴ ആരോപണം; എം.കെ രാഘവൻ എംപിയെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • 07/12/2024

കണ്ണൂരില്‍ എം.കെ രാഘവൻ എംപിയെ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. മാടായി കോളേജില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകർ എംപിയെ തടഞ്ഞത്. മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാടായി കോളേജ് ഭരണസമിതി ചെയർമാനാണ് എം.കെ രാഘവൻ.

മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍വഴി നിയമനം നടത്തുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.കെ രാഘവൻ എംപിയെ തടഞ്ഞുവച്ചത്. ബന്ധുകൂടിയായ സിപിഎം പ്രവർത്തകന് ജോലി നല്‍കാൻ എം.കെ രാഘവൻ ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

Related News