പാമ്പാടി∙ പ്രമുഖ ആയുർവേദ ചികിത്സകനായ മഠത്തിൽ ‘രാജാഞ്ജലി’ യിൽ ഡോ: സി.കെ. ഹരീന്ദ്രൻനായർ( 87)നിര്യാതനായി. സംസ്കാരം ഇന്ന്( തിങ്കൾ) വൈകിട്ട് നാലിനു വീട്ടുവളപ്പിൽ. മഹർഷി വേദിക് യൂണിവേഴ്സിറ്റിയുടെ രാജ്യാന്തര സീനിയർ കൺസൾട്ടന്റായിരുന്നു. പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി, കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി തുടങ്ങിയവയുടെ സ്ഥാപക പ്രസിഡന്റാണ്.എം.എസ് രാജമ്മയാണ് ഭാര്യ. എസ് മക്കൾ: സി.എച്ച്. അജിത്കുമാർ( ചീഫ് മാനേജർ, ഫെഡറൽബാങ്ക്,കിടങ്ങറ) ജിജി.എച്ച് നായർ( പ്രിൻസിപ്പൽ,വി.വി.എച്ച്.എസ്എസ്, താമരക്കുളം) സുജിത് നായർ(സ്പെഷൽ കറസ്പോണ്ടന്റ്, മലയാളമനോരമ, തിരുവനന്തപുരം) മരുമക്കൾ: ഡോ: ആശാ അജിത്( സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം മേധാവി, തിരുവനന്തപുരം ആയുർവേദ കൊളജ്) ശാരദാ തമ്പി(ഡയറക്ടർ, കലാങ്കൺ, തിരുവനന്തപുരം). പരേതനായ എസ്. കൃഷ്ണകുമാർ. ആയുർവേദ ചികിത്സാർഥം ന്യൂസിലൻഡിൽ നടത്തിയ യാത്രയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നന്ദി, പ്രിയ ന്യൂസിലൻഡ്’ കൃതിയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?