'കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു

  • 10/01/2025

ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യല്‍ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ തുഷാരയും പൊലീസിനു മൊഴി നല്‍കി. കുറ്റവാളികളോടു പെരുമാറുന്നതു പോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ സഹോദരൻ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച്‌ ഒരു വിവരവും ഇല്ലെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. എലത്തൂർ സ്വദേശി രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. 

ഗുരുവായൂരില്‍ നിന്നു കോഴിക്കോട്ട് എത്തിച്ച ഇരുവരേയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.

Related News