കാലാവസ്ഥാ ഉടമ്ബടിയില്‍നിന്നു പിന്‍മാറി, ലോകാരോഗ്യ സംഘടനയിലും ഇനി അമേരിക്ക ഇല്ല; ആദ്യ ദിനം ട്രംപ് ഒപ്പുവെച്ച ഉത്തരവുകള്‍

  • 21/01/2025

അമേരിക്കയുടെയും ലോകത്തിന്‍റെയും തന്നെ ചരിത്രത്തില്‍ നിര്‍ണായകമാവാനിടയുള്ള നിരവധി ഉത്തരവുകളിലാണ് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആറു മണിക്കൂറികം എണ്‍പത് എക്സിക്യൂട്ടിവ് ഓര്‍ഡറുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. ബൈഡന്‍ ഭരണകൂടത്തിന്‍റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതില്‍ ഏറെയും. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ ഉടമ്ബടിയില്‍ നിന്നും പിന്മാറുന്നത് അടക്കമുളള ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചത്. 

അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം ഇല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരായ വിവേചനം ഇല്ലാതാക്കുന്നതിന് ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന നടപടികള്‍ പിന്‍വലിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു 

ഭരണകൂടത്തിന് പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും ലഭിക്കുന്നതുവരെ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റെഗുലേറ്ററി പോസ് നടപ്പാക്കി.

Related News