മതനിന്ദ; ഇറാനില്‍ ജനപ്രിയ പോപ്പ് ഗായകൻ ടാറ്റലൂവിന് വധശിക്ഷ

  • 21/01/2025

ജനപ്രിയ പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്‌ലൂ (ടാറ്റലൂ- 37) വിന് ഇറാൻ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദ ആരോപിച്ചാണ് നടപടി. കീഴ്ക്കോടതി വിധിച്ച 5 വർഷ തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 

2018 മുതല്‍ തുർക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023ലാണ് ഇറാന് കൈമാറിയത്. അന്ന് മുതല്‍ തടവിലായിരുന്നു. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസില്‍ 10 വർഷത്തെ തടവു ശിക്ഷ ടാറ്റലൂ നേരിടുന്നുണ്ട്. ഇറാൻ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയതിനും അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും കുറ്റം ചുമത്തിയിരുന്നു.

Related News