ട്രംപിന്റെ പൗരത്വ സമയപരിധി മറികടക്കാൻ യുഎസില്‍ സിസേറിയനായി ഇന്ത്യൻ ദമ്ബതികളുടെ ഒഴുക്ക്

  • 23/01/2025

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിരോധന സമയപരിധി മറികടക്കാൻ യുഎസില്‍ പ്രസവിക്കാനുള്ള തിരക്ക്. ഫെബ്രുവരി 20ന് മുമ്ബ് സിസേറിയനുകള്‍ക്കായി ഇന്ത്യൻ ദമ്ബതികള്‍ പ്രസവ ക്ലിനിക്കുകളില്‍ ക്യൂ നില്‍ക്കുന്നതായാണ് റിപ്പോർട്ട്. സിസേറിയനായി ഇരുപതോളം ദമ്ബതികളില്‍ നിന്ന് തനിക്ക് കോളുകള്‍ ലഭിച്ചതായി ഒരു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.

ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 20 ആണ്. അധികാരമേറ്റ ഉടൻ ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍, ഫെബ്രുവരി 19 വരെ യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ അമേരിക്കൻ പൗരന്മാരായി ജനിക്കും. അതിന് ശേഷം, പൗരത്വമില്ലാത്ത ദമ്ബതികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വാഭാവിക അമേരിക്കൻ പൗരന്മാരായിരിക്കില്ല. യുഎസില്‍ താല്‍ക്കാലിക എച്ച്‌-1ബി, എല്‍1 വിസകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്.

Related News