ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാര്‍ക്കെതിരെ നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്

  • 26/01/2025

അമേരിക്കയില്‍ 'ട്രാൻസ്ജെൻഡർ ഭ്രാന്ത്' അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്. ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റാനാണ് ട്രംപിന്റെ നിർദ്ദേശം.

ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാർക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ജനിച്ച സമയത്തുള്ള ലിംഗ ഭേദത്തില്‍ വ്യത്യാസം വരുത്തുന്നതിനുള്ള സർക്കാർ അനുമതി അവസാനിപ്പിക്കുന്നതായി വ്യക്തമാക്കുന്നതാണ് നടപടി.

ട്രാൻസ് വിഭാഗത്തിലുള്ള തടവുകാരുടെ ജീവൻ വരെ അപകടത്തിലാക്കുന്നതാണ് നടപടിയെന്നാണ് അവകാശ പ്രവർത്തകർ നീക്കത്തെ നിരീക്ഷിക്കുന്നത്. അതേസമയം ഏകലിംഗ തടവറകള്‍ക്കായി വാദിക്കുന്ന വിമൻസ് ലിബറേഷൻ ഫ്രണ്ട് ട്രംപിന്റെ നീക്കത്തെ വലിയ വിജയമെന്നാണ് നിരീക്ഷിക്കുന്നത്. പുരുഷന്മാരുടെ ജയിലുകളില്‍ ട്രാൻസ് വിഭാഗത്തിലുള്ളവർക്ക് നേരെ ലൈംഗിക അതിക്രമങ്ങളും ശാരീരിക അക്രമങ്ങളുമുണ്ടാകുമെന്നാണ് അവകാശ പ്രവർത്തകർ വിശദമാക്കുന്നത്. 

Related News