യാത്രക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച നയങ്ങള്‍ പുതുക്കി അമേരിക്കൻ ബജറ്റ് എയർലൈനായ സിപിരിറ്റ് എയർലൈൻസ്. മാന്യമായ വസ്ത്രം ധരിക്കാതെയോ ചെരിപ്പിടാതെയോ എയർലൈനില്‍ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിമാന കമ്ബനി കഴിഞ്ഞ ദിവസം ഇറക്കിയ പുതുക്കിയ നയത്തില്‍ വ്യക്തമാക്കുന്നത്. കൂടാതെ ശരീരത്തില്‍ അശ്ലീല സ്വഭാവമുള്ളതായ ടാറ്റൂ അച്ചടിച്ചിട്ടുണ്ടെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമാക്കുന്നതോ സുതാര്യമായതോ ആയ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെയും ശരീരത്തിലെ ടാറ്റൂ കാണിക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്നവരെയും വിമാനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കില്ല. വസ്ത്രധാരണത്തെ സംബന്ധിച്ച് മുൻപും എയർലൈൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് കൃത്യമായ നിർവചനങ്ങള്‍ ഏർപ്പെടുത്തിയത്.
സ്വകാര്യ ഭാഗങ്ങള്‍ കൃത്യമായി മറച്ചിരിക്കണം, സുതാര്യമായ വസ്ത്രങ്ങള്‍ ധരിക്കരുത് തുടങ്ങി മാന്യമായ വസ്ത്രധാരണം എന്നതിനെ കമ്ബനി നിർവചിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ തരത്തിലുള്ള ടാറ്റൂകള്ക്കാണ് വിമാനത്തില്‍ നിയന്ത്രണമുള്ളതെന്നതിന് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. വിമാനത്തിലെ ജീവനക്കാർക്ക് ശരിയല്ല എന്നു തോന്നുന്ന ടാറ്റുകള്‍ മറച്ചു മാത്രമേ യാത്ര ചെയ്യാൻ സാധിക്കു എന്നാണ് പുതുക്കിയ നയത്തില്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?