ഇസ്രായേല്‍ വിട്ടയച്ച 200 ഫലസ്തീൻ തടവുകാര്‍ റാമല്ലയില്‍; വൻ സ്വീകരണം

  • 26/01/2025

ഇസ്രായേല്‍ ജയിലുകളില്‍നിന്ന് മോചിതരായ 200 ഫലസ്തീൻ തടവുകാർ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തി. ഫലസ്തീൻ പതാകയേന്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. ചാരനിറത്തിലുള്ള ജമ്ബ് സ്യൂട്ടുകള്‍ ധരിച്ച തടവുകാർ ബസില്‍നിന്ന് ഇറങ്ങുമ്ബോള്‍ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും ബന്ധുക്കളെ ആലിംഗനം ചെയ്യുകയും ചെയ്തു.

നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചത്. അതിനിടെ സിവിലിയൻ തടവുകാരിയായ എർബല്‍ യെഹൂദിനെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.

അതേസമയം എർബല്‍ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അവരെ അടുത്ത ശനിയാഴ്ചക്ക് മുമ്ബ് വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു. ഇത് സംബന്ധിച്ച്‌ ഇസ്രായേലും മധ്യസ്ഥരും തമ്മില്‍ ചർച്ച നടക്കുകയാണെന്ന് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു. നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് പിൻമാറാൻ ഇസ്രായേല്‍ തയ്യാറാവാത്തതിനാല്‍ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിന് ഫലസ്തീനികളാണ് കാത്തിരിക്കുന്നത്.

Related News