സന്ധിവാതം മാറാൻ 'കടുവയുടെ മൂത്രം', വില്‍പ്പനയുമായി മൃഗശാല'; സംഭവം ചൈനയില്‍

  • 28/01/2025

സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച്‌ വില്പന നടത്തി ചൈനയിലെ മൃഗശാല. സിചുവാൻ പ്രവിശ്യയിലെ പ്രശസ്തമായ യാൻ ബൈഫെങ്ക്സിയ വന്യമൃഗ ശാലയിലാണ് സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ച്‌ വില്‍ക്കുന്നത്. 50 യുആൻ അതായത് ഇന്ത്യയിലെ 596 രൂപയാണ് 250 ഗ്രാം വരുന്ന മൂത്രത്തിന് വില വരുന്നത്. സന്ധിവേദന, ഉളുക്ക് തുടങ്ങിയവയ്ക്ക് കടുവ 

മൂത്രം പരിഹാരമുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം. 

കടുവയുടെ മൂത്രത്തില്‍ വൈറ്റ് വൈൻ കൂടെ ചേർത്ത് ഇഞ്ചിയോടൊപ്പം വേദനയുള്ള ശരീര ഭാഗങ്ങളില്‍ പുരട്ടാം. അല്ലെങ്കില്‍ ഇത് കുടിക്കുകയും ചെയ്യാം എന്നാല്‍ ഉപയോഗിക്കുമ്ബോള്‍ ഉപയോക്താവിന് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകളോ അലർജിയോ അനുഭവപ്പെട്ടാല്‍ ഉപയോഗം നിർത്തണമെന്നും മൃഗശാല അധികൃതർ നിർദ്ദേശിക്കുന്നു. കടുവ മൂത്രമൊഴിക്കുമ്ബോള്‍ അതൊരു പാത്രത്തില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശേഖരിക്കുന്ന മൂത്രം എന്തെങ്കിലും തരത്തില്‍ അണുവിമുക്തമാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ വ്യക്തമല്ലെന്ന് ഈ പ്രദേശത്തെ ജീവനക്കാരൻ പറഞ്ഞു. ഒരു ദിവസം രണ്ട് ബോട്ടിലില്‍ കൂടുതല്‍ ചെലവായിട്ടില്ലെന്നും ജീവനക്കാരൻ വെളിപ്പെടുത്തി. 

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഹുബെയ് പ്രൊവിൻഷ്യല്‍ ട്രഡീഷണല്‍ മെഡിസിൻ ആശുപത്രിയിലെ ഒരു ഫാർമസിസ്റ്റ് രംഗത്തെത്തിയിരുന്നു. ചൈനയിലെ പരമ്ബരാഗത ചികിത്സ രീതികളിലോ ആധുനിക ചികിത്സ രംഗത്തോ കടുവയുടെ മൂത്രം ഉപയോഗിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related News