നെതർലാൻഡ്‌സിലെ ലോകപ്രശസ്തമായ ഡ്രെൻ്റ്‌സ് മ്യൂസിയത്തില്‍ മോഷണം. 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെല്‍മറ്റ് ഉള്‍പ്പെടെ നാല് പുരാവസ്തുക്കള്‍ ആണ് മോഷണം പോയത്. അസനിലെ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയമായ ഡ്രെൻ്റ്സ് മ്യൂസിയത്തില്‍ ജനുവരി 25 ന് പുലർച്ചെയാണ് സംഭവം. വാതിലുകള്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
റൊമാനിയയിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നല്‍കിയ പുരാവസ്തുക്കള്‍ ആണ് മോഷണം പോയിട്ടുള്ളത്. റോമാക്കാർ കീഴടക്കുന്നതിനുമുമ്ബ് ഇന്നത്തെ റൊമാനിയയില്‍ അധിവസിച്ചിരുന്ന പുരാതന സമൂഹമായ ഡേസിയന്മാരെക്കുറിച്ചുള്ള ഒരു പ്രദർശനത്തിൻ്റെ ഭാഗമായാണ് ഈ പുരാവസ്തുക്കള്‍ ഡ്രെൻ്റ്‌സ് മ്യൂസിയത്തില്‍ എത്തിച്ചിരുന്നത്. മ്യൂസിയത്തിന്റെ 170 വർഷത്തെ ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഡ്രെൻ്റ്സ് മ്യൂസിയത്തിൻ്റെ ജനറല്‍ ഡയറക്ടർ ഹാരി ടുപാൻ പറഞ്ഞു.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പ്രതികള്‍ ഡ്രെൻ്റ്സ് മ്യൂസിയത്തിൻ്റെ പുറംവാതില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകർക്കുന്നതും ഉള്ളിലേക്ക് കയറുന്നതും കാണാം. കത്തിക്കരിഞ്ഞ നിലയില്‍ ഒരു വാഹനവും മ്യൂസിയത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താനായി ഇൻ്റർപോളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡച്ച് പോലീസ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?