കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുല്‍ ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്‌എഫ്‌ഐ കേരള വർമ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഉള്‍പ്പെടെയുള്ളവരെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴി തടഞ്ഞ സംഭവത്തില്‍ നാല് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആംബുലൻസ് ഡ്രൈവർ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?