'റാഗിങ്ങ് ആചാരമാണെന്ന് വിശ്വസിക്കുന്നവരാണ് ആ ജീവനെടുത്തത്' കൊച്ചിയില്‍ 15 കാരൻ മരിച്ച സംഭവത്തില്‍ സാമന്ത

  • 01/02/2025

തൃപ്പുണിത്തുറയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ ക്രൂരമായ റാഗിങ്ങിന്‌ ഇരയായ 15കാരൻ ആത്മഹത്യ ചെയ്ത സംഭവം ദേശീയതലത്തില്‍ ചർച്ചയാകുന്നു. സിനിമാതാരങ്ങളടക്കം പ്രമുഖർ റാഗിങ്ങിനെതിരെയും കുട്ടിയുടെ കുടുംബത്തെയും പിന്തുണച്ച്‌ രംഗത്തെത്തി.

സാമന്ത റൂത്ത്പ്രഭു, പൃഥ്വിരാജ് സുകുമാരൻ, ആഷിഖ് അബു, പാർവതി തിരുവോത്ത്, നീരജ് മാധവ്, നൈല ഉഷ തുടങ്ങിയ പ്രമുഖരാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

'ഈ വാർത്ത എന്നെ പൂർണമായും തകർത്തു. 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ കുറച്ചാളുകള്‍ കാരണം ഒരു കുട്ടിയുടെ ജീവൻ കൂടെ നഷ്ടപ്പെട്ടു. റാഗിങ്ങും ഉപദ്രവും പരമ്ബരാഗതമായുള്ള ആചാരങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് മിഹിറിന്റെ ജീവനെടുത്തത്.'എന്നാണ് തെന്നിന്ത്യൻ നടി സാമന്ത ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്. സ്കൂളില്‍ റാഗിങ്ങും ബുള്ളിയിങ്ങും കണ്ടാല്‍ പ്രതികരിക്കണമെന്നും സഹായം തേടണമെന്നും താരം കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ഫോർ മിഹിർ എന്ന ഹാഷ്‌ടാഗോടെ പങ്കുവെച്ച പോസ്റ്റില്‍ മിഹിറിന് നീതി ലഭിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.

Related News