314 യാത്രക്കാര്‍, പാര്‍ക്ക് ചെയ്ത വിമാനത്തിലേക്ക് ലാൻഡിംഗിന് പിന്നാലെ ചിറകില്‍ ഇടിച്ച്‌ കയറി മറ്റൊരു വിമാനം

  • 06/02/2025

ലാൻഡിംഗിന് തൊട്ട് പിന്നാലെ അമേരിക്കയില്‍ കൂട്ടിയിടിച്ച്‌ രണ്ട് വിമാനങ്ങള്‍. അമേരിക്കയിലെ സിയാറ്റില്‍ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ജപ്പാൻ എയർലൈന്റെ യാത്രാ വിമാനവും ഡെല്‍റ്റ എയർലൈന്റെ ജെറ്റ് വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

രാവിലെ പത്തേകാലോടെയാണ് അപകമുണ്ടായത്. ടോക്കിയോയില്‍ നിന്ന് എത്തിയ ജപ്പാൻ എയർലൈൻ 68 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ടാക്സി ചെയ്യുകയായിരുന്ന ഡെല്‍റ്റ വിമാനത്തിന്റെ വാലിലേക്ക് ഇടിക്കുകയായിരുന്നു. റണ്‍വേയിലെ ഐസ് നീക്കിയ ശേഷമുള്ള അറിയിപ്പിനായി കാത്തിരിക്കുമ്ബോഴാണ് സംഭവം. ബോയിംഗ് 787 9 ഡ്രീം ലൈനർ വിമാനവും ബോയിംഗ് 737 വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

രണ്ട് വിമാനങ്ങളും വേഗത കുറഞ്ഞ അവസ്ഥയിലായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. 142 യാത്രക്കാരാണ് ഡെല്‍റ്റ വിമാനത്തില്‍ 142 പേരും ജപ്പാൻഎയർലൈൻ വിമാനത്തില്‍ 172 യാത്രക്കാരും 13 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

Related News