പ്രണയത്തില്‍, പുതിയ കാമുകിയെക്കുറിച്ച്‌ ബില്‍ഗേറ്റ്സ്, ചില്ലറക്കാരിയല്ല പൌള

  • 07/02/2025

631000 കോടി രൂപ ചെലവായ വിവാഹ മോചനത്തിന് പിന്നാലെ തനിക്ക് സീരിയസായൊരു കാമുകിയുണ്ടെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്‌സ്. മെലിൻഡയുമായുള്ള വിവാഹബന്ധത്തിലെ തകരാറുകളേക്കുറിച്ച്‌ അടുത്തിടെ ബില്‍ ഗേറ്റ്സ് തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൌള ഹാഡുമായി പ്രണയത്തിലാണെന്ന് മുൻ മൈക്രോസോഫ്റ്റ് സിഇഒ വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് ബില്‍ഗേറ്റ്സ് കാമുകിയേക്കുറിച്ച്‌ തുറന്ന് സംസാരിച്ചത്. 

സീരിയസ് ആയിട്ടുള്ള കാമുകിയായി പൌളയെ ലഭിച്ചതില്‍ താൻ ഭാഗ്യവാനാണെന്നും തങ്ങള്‍ ഒരുമിച്ച്‌ മികച്ച രീതിയില്‍ സമയം ചെലവിടുന്നതായും ഒളിംപിക്സിന് ഒരുമിച്ച്‌ പോകുന്നുമെന്നും നല്ല കാര്യങ്ങള്‍ വരുന്നതായുമാണ് ബില്‍ഗേറ്റ്സ് പ്രതികരിച്ചത്. ബില്‍ഗേറ്റ്സും ഒറക്കിള്‍ സിഇഒയുടെ വിധവയായ പൌളയും തമ്മില്‍ പ്രണയത്തിലാണെന്ന് 2023 മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. മെലിൻഡയുമായി വിവാഹ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ അഭ്യൂഹങ്ങള്‍ വ്യാപകമായത്. എന്നാല്‍ ബില്‍ഗേറ്റ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. 

ഓറക്കിള്‍ ആൻഡ് ഹെല്‍വെറ്റ് പാക്കാർഡിന്റെ മുൻ സിഇഒ ആയിരുന്ന മാർക്ക് ഹഡിന്റെ വിധവയാണ് 62കാരിയായ പൌള. 1984ല്‍ ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയില്‍ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം എൻസിആർ കോർപ്പറേഷനില്‍ സെയില്‍ ആൻഡ് അലയൻസ് വിഭാഗത്തില്‍ ഉന്നത ജീവനക്കാരിയായിരുന്നു പൌള.

Related News