ലണ്ടനില്‍ കൂറ്റൻ ചൈനീസ് എംബസി നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

  • 09/02/2025

ലണ്ടനില്‍ പുതിയ ബഹുനില നയതന്ത്ര കാര്യാലയം നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടന്‍ നഗരത്തില്‍ വലിയ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാന്‍ ചൈന പദ്ധതിയിട്ട ലണ്ടല്‍ ടവറിനടുത്തുള്ള റോയല്‍ മിന്‍റ് കോര്‍ട്ടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

ശനിയാഴ്ച ലണ്ടനിലെ പുതിയ ചൈനീസ് മെഗാ എംബസിയുടെ നിർദ്ദിഷ്ട സൈറ്റിന് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. രാഷ്ട്രീയക്കാരും പ്രതിഷേധക്കാരും വിമതരെ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലണ്ടൻ ടവറിന് സമീപമുള്ള റോയല്‍ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകള്‍ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.

ടിബറ്റന്‍, ഹോങ്കോങ്, ഉയിഗൂര്‍ സ്വദേശികളുടെ നേതൃത്വത്തിലായിരുന്നു റാലി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും നിയമവിരുദ്ധമായി തടവിലിടാന്‍ ചൈന ഈ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് പ്രക്ഷോഭകാരികളുടെ ആശങ്ക. ഷാഡോ സുരക്ഷ മന്ത്രി ടോം ടുഗെന്‍ഹാറ്റ്, ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും പ്രതിഷേധക്കാര്‍ക്കൊപ്പം അണിനിരന്നു.

Related News