പാതി വില തട്ടിപ്പ് കേസ്; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ മാത്യു കുഴല്‍ നാടൻ എംഎല്‍എ

  • 14/02/2025

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീല്‍ നോട്ടീസ് അയച്ച്‌ മാത്യു കുഴല്‍നാടൻ എം എല്‍ എ. തനിക്കെതിരെ നല്‍കിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച്‌ നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടൻ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീല്‍ നോട്ടീസില്‍ മാത്യു കുഴല്‍നാടൻ മുന്നറിയിപ്പ് നല്‍കി.

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴല്‍നാടിന് ഏഴു ലക്ഷം രൂപ നല്‍കി എന്നായിരുന്നു റിപ്പോർട്ടർ ചാനലില്‍ വന്ന വാർത്ത. വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴല്‍നാടൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. മാത്യു കുഴല്‍നാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Related News