കേരളത്തിന്റ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല; ലേഖനത്തില്‍ പറഞ്ഞത് വസ്തുത; നിലപാടില്‍ ഉറച്ച്‌ ശശി തരൂര്‍

  • 15/02/2025

വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നമുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി കേരളത്തില്‍ സംരംഭങ്ങള്‍ വേണം. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇതെല്ലാം ചെയ്യാനുള്ള കഴിവ് എല്‍ഡിഎഫിന് ഇല്ലെന്നാണ് താന്‍ ആക്കാലത്ത് കരുതിയത്. രണ്ടുവര്‍ഷം മുന്‍പ് വരെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്തായിരുന്നു കേരളം. അതില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയാല്‍ അതിനെ അംഗീകരിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിന് രാഷ്ട്രീയത്തിനതീതമായി ചിലകാര്യങ്ങള്‍ കാണണം. കേരളം രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ വികസനം അത്ര കണ്ടിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പോകണം. കഴിഞ്ഞ പതിനെട്ടുമാസത്തെ കണക്കാണ് താന്‍ എഴുതിയത്. അതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ താന്‍ തപ്പുകൊട്ടി പറയുന്നു. പറഞ്ഞ കാര്യത്തില്‍ തനിക്ക് ഒരുമാറ്റവുമില്ലെന്നും തരൂര്‍ പറഞ്ഞു.

Related News