നരഭോജി പ്രയോഗം മുക്കി ശശി തരൂര്‍; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം

  • 17/02/2025

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച്‌ കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച്‌ എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മുക്കിയത്. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു പോസ്റ്റ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തില്‍ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ സിപിഎം നഭോജികള്‍ കൊലപ്പെടുത്തിയത് എന്ന ഭാഗമാണ് ശരി തരൂർ മാറ്റിയത്. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് മാറ്റം.

Related News