'തന്നെ കാണാതെ തിരിച്ചയച്ചെന്ന ആരോപണത്തിന്റെ ഉദ്ദേശമറിയില്ല'; മറുപടിയുമായി മന്ത്രി വീണ ജോര്‍ജ്

  • 20/02/2025

ആരോഗ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി.

ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. തന്റെ ഭർത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാർ വന്നതായി അറിയില്ല. സംശയമുണ്ടെങ്കില്‍ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് വെച്ച്‌ ആശമാരെ കണ്ടിരുന്നു, അവർ നിവേദനം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News