സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച വരെ സാവകാശം ചോദിച്ച്‌ പി സി ജോര്‍ജ്

  • 22/02/2025

മതവിദ്വേഷ പരാമര്‍ശത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്, ബിജെപി നേതാവ് പിസി ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. എന്നാല്‍ ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. തിങ്കളാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് സാവകാശം ചോദിച്ചിരിക്കുന്നത്.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച്‌ നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Related News