ഇടുക്കിയിലേക്ക് പെട്രോളുമായി വന്ന ലോറിക്ക് പെരുവന്താനത്തിന് സമീപത്ത് വെച്ച് തീ പിടിച്ചു. വാഹനത്തിന്റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവർ വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു.
പൂർണമായും അണയാതെ വന്നതിനെ തുടർന്ന് നാട്ടുകാർ കുടിവെള്ള വിതരണ വാഹനത്തില്‍ വെള്ളവുമായെത്തി തീയണച്ചു. പിന്നീട് പീരുമേട് കാഞ്ഞിരപ്പള്ളി അഗ്നിശമനസേന യൂണിറ്റുകളും സ്ഥലത്തെത്തി. നാട്ടുകാരുടെ സമയോജിത ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് കൊട്ടാരക്കര- ദിണ്ടുക്കല്‍ ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?