ഡൽഹിയിലെ ചാരിറ്റി ബസാറിൽ പങ്കാളികളായി കുവൈത്ത് എംബസിയും

  • 10/11/2025



ഡൽഹി : കോമൺവെൽത്ത് വിമൻസ് അസോസിയേഷനും ഇൻ്റർനാഷണൽ വിമൻസ് ക്ലബ്ബും ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 35-ാമത് വാർഷിക ചാരിറ്റി ബസാറിൽ കുവൈത്ത് എംബസി പങ്കെടുത്തു. ഇന്ത്യയിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ സഹകരണത്തോടെയും പൗരസമൂഹ സംഘടനകളുടെ പിന്തുണയോടെയുമാണ് ഈ പരിപാടി നടന്നത്.

ബസാറിലെ എംബസിയുടെ പങ്കാളിത്തം, കുവൈത്തിൻ്റ നിലവിലുള്ള മാനുഷികവും ജീവകാരുണ്യപരവുമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് അംബാസഡർ മിശാൽ അൽ-ശമാലി പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിലെ ആവശ്യമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് ഇത് സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News