നാല് വയസുകാരന്‍ സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം; അബോധാവസ്ഥയില്‍ ചികിത്സയില്‍, പരാതി

  • 01/03/2025

നാല് വയസുകാരൻ സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. മണർകാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ചോക്ലേറ്റ് കഴിച്ചത്. പിന്നീട് അബോധവാസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ ഉള്ളില്‍ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പൊലീസിനും കലക്ടർക്കും പരാതി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 17 നാണ് സംഭവം. ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. 

Related News