തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ണായകം; തിരിച്ചടി നേരിട്ടാല്‍ 'രക്തത്തിനായി മുറവിളി' ഉയരും

  • 02/03/2025

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായഭിന്നതയും തമ്മിലടിയും അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ കൊണ്ടു സാധിച്ചു. അതേസമയം അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ കനത്ത വെല്ലുവിളിയാണ്. 

ആറു കോര്‍പ്പറേഷനുകള്‍ അടക്കം ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളില്‍ വിജയം നേടിയാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. അതേസമയം യുഡിഎഫിനും എല്‍ഡിഎഫിനും 50: 50 എന്ന നിലയിലോ, ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടിയാലോ ഹൈക്കമാന്‍ഡിന് മുന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലിലാകും.

തെരഞ്ഞെടുപ്പ് നിര്‍ണായക പോരാട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന കോണ്‍ഗ്രസിലെ കരുത്തര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ തല്‍ക്കാലം അടങ്ങിയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടാല്‍, നേതൃത്വത്തിന്റെ രക്തത്തിനായുള്ള മുറവിളി ഉയരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീകുമാര്‍ മനയില്‍ പറഞ്ഞു.

Related News