'ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം', ലഹരിയെ പ്രതിരോധിക്കാന്‍ ഒന്നിക്കണം, ആഹ്വാനവുമായി രാഷ്ട്രീയ നേതാക്കള്‍

  • 02/03/2025

സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ വ്യാപനമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ സാമൂഹ്യ വിപത്തിനെ തടയാന്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഹ്വാനവുമായി രാഷ്ട്രീയ നേതാക്കള്‍. ഭിന്നതകള്‍ മാറ്റിവച്ച്‌ നാടിന്റെ സുരക്ഷിതത്വത്തിനായി ഒന്നിക്കണമെന്നാണ് നേതാക്കളുടെ പ്രതികരണം. 

ലഹരി ഒരു സാമൂഹിക വിപത്താണെന്നും, അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം എന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന ക്യാപയിന്‍ തുടരും. കക്ഷി രാഷ്ട്രീയ ജാതി മത വേര്‍തിരിവുകള്‍ക്ക് അപ്പുറം ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. സംസ്ഥാനത്ത് കുറ്റവാസന വര്‍ധിക്കുന്ന സാഹചര്യമുണ്ട്. ഇതിന് പിന്നില്‍ ലഹരി മാത്രമല്ല. എന്നാല്‍ കേരളം ഒറ്റക്കെട്ടായി ഇത്തരം സാമൂഹിക വിപത്തുകളെ നേരിടണം എന്നും മന്ത്രി ആവശ്യപ്പെട്ടു. 

Related News