പ്രതിപക്ഷ ആവശ്യം തള്ളി; സ്വകാര്യ സര്‍വകലാശാല ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക്

  • 03/03/2025

സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ നീക്കം. നിയമസഭാംഗങ്ങള്‍ ഉന്നയിച്ച എല്ലാ പോസിറ്റീവായ നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ബില്ലില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 

നിയമസഭയില്‍ വന്നതില്‍ വെച്ച്‌ ഏറ്റവും മോശം ബില്ലുകളില്‍ ഒന്നാണ് സ്വകാര്യ സര്‍വകലാശാല ബില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നു, സര്‍ക്കാരിന് വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്‌നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.

Related News