'പഠിച്ചത് മുഴുവൻ മറക്കുന്നു'- പരീക്ഷാ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

  • 03/03/2025

വട്ടിയൂർക്കാവില്‍ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരുതംകുഴി ദർശനീയം വീട്ടില്‍ ആർ ദർശൻ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷ സംബന്ധിച്ച ഉത്കണ്ഠയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

പഠിച്ചതെല്ലാം മറന്നു പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ ആരും ഒരു ഘട്ടത്തിലും നിർബന്ധിച്ചിട്ടില്ല. കൂട്ടുകാർ നന്നായി പഠിക്കട്ടെ. ഹൃദയം കഠിനമല്ലാത്തതിനാല്‍ താൻ പോകുന്നു എന്നും കുറിപ്പില്‍ പറയുന്നു.

Related News