മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

  • 03/03/2025

മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്ത്. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. 

പത്താം വാര്‍ഡില്‍ 18ഉം മുണ്ടക്കൈ മേഖലയിലെ പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഇങ്ങനെ ഏഴുപത് കുടുംബങ്ങളാണ് മൂന്നാം ഘട്ട പട്ടികയിലുള്ളത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും നോ ഗോ സോണിലെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവസാനഘട്ട പട്ടികും പുറത്തുവരുമ്ബോള്‍ 393 കുടുംബങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്. 

Related News