സ്വകാര്യ സര്‍വകലാശാല ആരംഭിക്കാൻ സമസ്ത എപി വിഭാഗം

  • 04/03/2025

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(സമസ്ത എപി വിഭാഗം)യുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച്‌ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്ഥാനത്തിനു കീഴില്‍ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്കു കീഴില്‍ ഏകോപിപ്പിക്കുകയും സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങള്‍ ഉടനെ ആരംഭിക്കുകയും ചെയ്യും. 100 കോടിയുടെ പദ്ധതി ആവിഷ്കരിച്ച്‌ പ്രഥമ ഘട്ടത്തില്‍ 50 കോടി സമാഹരിക്കും.

Related News