'തുടര്‍ഭരണം പാര്‍ട്ടി അംഗങ്ങളെ തെറ്റായും സ്വാധീനിച്ചു, തിരുത്തി മുന്നേറാനാണ് ശ്രമം'; എം.വി ഗോവിന്ദൻ

  • 04/03/2025

തുടർഭരണം പാർട്ടി അംഗങ്ങളെ തെറ്റായി സ്വാധീനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് തിരുത്തി മുന്നേറാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു. തുടർഭരണം പാർട്ടി സഖാക്കളെ നല്ല രീതിയിലും തെറ്റായ രീതിയിലും സ്വാധീനിക്കും.തെറ്റായ രീതിയെ ശരിയായ രീതിയിലേക്ക് ആക്കാനുള്ള ശ്രമമാണ്. ആ ശ്രമത്തില്‍ പാർട്ടി നല്ലപോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ചും ഗോവിന്ദന്‍ പ്രതികരിച്ചു. 'ആശാവർക്കർമാർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.എന്നാല്‍ ചില വിഭാഗം അതിനെ ഹൈജാക്ക് ചെയ്യുകയാണ്.അത് കൃത്യമായി തുറന്ന് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.എന്നാല്‍ സാമ്ബത്തികസ്ഥിതി അത് അനുവദിക്കുന്നില്ല. ആവശ്യമെങ്കില്‍ സിപിഎം ഇടപെടും'..എം.വി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയില്‍ ഫാഷിസമില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പോലും അർധ ഫാഷിസമാണ്. ഇന്ത്യയില്‍ ഫാഷിസം ഉണ്ടെന്ന് പറയാനാകില്ല.. നിയോ ഫാഷിസ്റ്റ് രീതിയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്.മോദിക്ക് അമിതാധികാര പ്രവണതയുള്ള ഫാസിസ്റ്റ് രീതിയാണ്. മോദി സർക്കാർ തന്നെയാണ് ഞങ്ങളുടെ വലിയ ശത്രു" ഗോവിന്ദൻ പറഞ്ഞു.

Related News