ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ മുൻ മാനേജരുടെ പണയ സ്വര്‍ണ തട്ടിപ്പ്; 113 പവൻ കൂടി കണ്ടെത്തി

  • 04/03/2025

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 908 ഗ്രാം (113.5 പവൻ) പണയ സ്വർണം കൂടി അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് തിരുപ്പൂരിലെ സി എസ് ബി ബാങ്കിന്‍റെ രണ്ട് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ സ്വർണം കണ്ടെത്തിയത്.

26.24 കിലോ സ്വർണമാണ് വടകര ശാഖയില്‍ നിന്ന് ബാങ്ക് മാനേജറായിരുന്ന മധ ജയകുമാർ തട്ടിയെടുത്തത്. ഈ കേസില്‍ ഇത് വരെ 17.8 കിലോ സ്വർണം അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ റിമാൻഡില്‍ കഴിയുന്ന മധ ജയകുമാറിന്‍റെ സുഹൃത്ത് കാർത്തിക്കിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കാർത്തിക്കിനൊപ്പം നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെത്തിയത്.

Related News