'അവരുടെയെല്ലാം കാലം കഴിഞ്ഞു'; ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും ജനം നേരിടുമെന്ന് എംവി ജയരാജന്‍

  • 04/03/2025

സ്വര്‍ണക്കടത്ത് സംഘങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇനിയും പുറത്തുവന്ന് മാഫിയ സംഘമായാല്‍ ജനം നേരിടുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അവരുടെയെല്ലാം കാലം കഴിഞ്ഞു. ഇനി ജയിലില്‍ പോവുകയാണ് വേണ്ടതെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബ്ലേഡ് മാഫിയ സംഘത്തിന്റെ കാലം കഴിഞ്ഞു. ഇനി ആരെങ്കിലും ഒരു തഞ്ചം നോക്കി വരാന്‍ ശ്രമിച്ചാല്‍ ജനം വിടില്ല. അര്‍ജുന്‍ ആയങ്കിയായാലും ആകാശ് തില്ലങ്കേരിയായാലും ശരി അവര്‍ക്കൊന്നും ഇനി ഭാവിയില്ല. കര്‍ശനമായ നടപടി ജനം സ്വീകരിക്കും. പൊലിസ് നിയമനടപടിയും സ്വീകരിക്കും.

കോണ്‍ഗ്രസില്‍ അഞ്ച് പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ എല്‍ഡി.എഫില്‍ അങ്ങനെയല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നണിയും പാര്‍ട്ടിയും സ്വീകരിക്കും. ഏറ്റവും മിടുക്കനായ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നും അത് ആ സമയത്ത് പാര്‍ട്ടിയും മുന്നണിയും സ്വീകരിക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു. മൂന്നാം ഊഴം ഇടതുപക്ഷത്തിനാണെന്ന് ശശി തരൂരും മുല്ലപ്പള്ളിയും ചില യുഡിഎഫ് നേതാക്കളും സമ്മതിക്കുകയാണ്. അത് ഇടതുപക്ഷത്തിന്റെ ജനകീയ അംഗീകാരമാണെന്നും ജയരാജന്‍ പറഞ്ഞു.

Related News