തൃശൂരില്‍ ഉത്സവത്തിനിടെ രണ്ടിടത്ത് ആനയിടഞ്ഞു

  • 04/03/2025

തൃശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു. കുന്നംകുളത്തും മിണലൂരിലുമാണ് ആനകള്‍ ഇടഞ്ഞത്. കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ആനയിടഞ്ഞത്. കൊമ്ബൻ നടത്താവിള ശിവനാണ് ഇടഞ്ഞത്. ഇന്ന് വൈകിട്ട് 6.40 നായിരുന്നു സംഭവം.

ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു. പാപ്പാന്മാരും എലിഫന്‍റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു. അത്താണി മിണാലൂരില്‍ ഇടഞ്ഞ ആന ഒരു വൈദ്യുതി പോസ്റ്റും തെങ്ങും മറിച്ചിട്ടു.

Related News