'മാര്‍ക്കോ'യ്ക്ക് ടിവി ചാനലുകളില്‍ വിലക്ക്; പ്രദര്‍ശന അനുമതി നിഷേധിച്ച്‌ സെന്‍സര്‍ ബോര്‍ഡ്

  • 05/03/2025

മാർക്കോ സിനിമയ്ക്ക് ടിവിയില്‍ പ്രദർശന അനുമതി നിഷേധിച്ച്‌ സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി). സിനിമ ലോവർ ക്യാറ്റഗറിയിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് സിബിഎഫ്സി നിരസിച്ചത്. അക്രമങ്ങള്‍ ഉള്ള ഭാഗം നീക്കം ചെയ്യാതെ സിനിമ പ്രദർശിപ്പിക്കാനാവില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. 

യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തില്‍ വയലൻസ് സിനിമയില്‍ ഉണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിർമാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

അതേസമയം മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരിഫ് മുഹമ്മദ് കൂട്ടിച്ചേർത്തു.

Related News