മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ കൊന്നത് ഒലക്ക കൊണ്ട്; തെളിവെടുപ്പിനിടെ പൊലീസിനോട് വെളിപ്പെടുത്തല്‍

  • 06/03/2025

പാലക്കാട് അട്ടപ്പാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ കൊന്നത് ഒലക്ക കൊണ്ടെന്ന് പൊലീസ്. തെളിവെടുപ്പിനിടെ സംഭവങ്ങള്‍ മക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു. തെളിവെടുപ്പില്‍ കൊല്ലാൻ ഉപയോഗിച്ച ഒലക്ക കണ്ടെത്തി. കൊല്ലപ്പെട്ട ഈശ്വരൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇന്നലെയായിരുന്നു മാനസിക വെല്ലുവിളി നേരിടുന്ന ഈശ്വരനെ മക്കളായ രഞ്ജിത്തും രാജേഷും മർദിച്ചു കൊന്നത്.

അഗളി ഒസത്തിയൂരിലെ ഈശ്വരനെയാണ് മക്കളായ രാജേഷും രഞ്ജിത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പാക്കുളം ഒസത്തിയൂരിലാണ് 58 കാരനായ ഈശ്വരൻ രണ്ട് ആണ്‍മക്കള്‍ക്കും ഒരു മകള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഈശ്വരൻ പലപ്പോഴും മക്കളെ മർദിക്കാറുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കും ഈശ്വരൻ മക്കളെ മർദിച്ചു. ഇതിനെ തുടർന്ന് കളാങ്കളിയായി.

പിന്നീട് മക്കള്‍ അച്ഛനെ ഒലക്ക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം മക്കള്‍ വീട്ടില്‍ തന്നെ തുടർന്നു. ഒടുവില്‍ നാട്ടുകാർ അറിയിച്ചതിന്നെ തുടർന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്. മക്കള്‍ മദ്യലഹരിയില്‍ ആയിരുന്നു. ഈശ്വരൻ്റെ ഭാര്യ കൊല്ലങ്ങള്‍ക്ക് മുമ്ബേ വീടുവിട്ടു പോയിരുന്നു.

Related News