വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയില്‍ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എംകെ 82 ജനറല്‍ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തില്‍ നിന്ന് അബദ്ധത്തില്‍ വർഷിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ കെ എഫ് 16 വിമാനത്തില്‍ നിന്നാണ് ബോംബ് വർഷമുണ്ടായത്.
ഫയറിംഗ് റേഞ്ചിന് പുറംമേഖലയില്‍ ബോംബ് വർഷിച്ച സംഭവത്തില്‍ ദക്ഷിണകൊറിയൻ വ്യോമ സേന ക്ഷമാപണം നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതായും പരിക്ക് പറ്റിയവർ ഉടൻ രോഗമുക്തി നേടട്ടെയെന്നുമാണ് വ്യോമസേന സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. നാല് പേർക്ക് ഗുരുതര പരിക്കാണ് ബോംബ് വർഷത്തില്‍ സംഭവിച്ചിട്ടുള്ളത്. ഉത്തര കൊറിയൻ അതിർത്തിയില്‍ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും ദക്ഷിണ കൊറിയ വിശദമാക്കി. വ്യോമ സേനയും കരസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയർ പരിശീലനത്തിനിടയിലാണ് അബദ്ധത്തില്‍ ബോംബ് വർഷമുണ്ടായത്. ബോംബ് വീണ് മേഖലയിലെ പള്ളിയും നിരവധി വീടുകളും തകർന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളം അകലത്തില്‍ സ്ഫോടനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?